ചൈനയെ പിന്നിലാക്കി സ്‌പെയിനില്‍ മരണ സംഖ്യ വര്‍ധിച്ചു; ലോകത്താകെ മരിച്ചത് 21,000 പേര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ്19 ബാധിച്ചുള്ള മരണസംഖ്യ 21,000 കടന്നു. 46,8000 ലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ഇതുവരെ കൊവിഡ് മരണം 7503 ആയി. ഒറ്റ ദിവസത്തിനിടെ 683 പേരാണ് മരിച്ചത്. 5,210 പുതിയ രോഗികളുമുണ്ട്. അമേരിക്കയില്‍ രോഗവ്യാപനം ദ്രുതഗതിയിലാണ്. ഇവിടെ ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേര്‍ രോഗികളായി. 150ലേറെ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്‌പെയിനില്‍ 24 മണിക്കൂറില്‍ 7,457 പേര്‍ രോഗികളായി. ആകെ 3647 പേര്‍ മരിച്ചു. സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയും കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. നിലവില്‍ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇനിയും മരണസംഖ്യയും പോസിറ്റീവ് കേസുകളും കൂടാന്‍ സാധ്യതയേറെയെന്ന് സ്‌പെയിന്‍ ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.

Top