ഖത്തർ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സ്പെയിൻ

മഡ്രിഡ്: 2022 ഖത്തര്‍ ലോകകപ്പിനുള്ള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍. 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലൂയിസ് എന്റിക്കെ പ്രഖ്യാപിച്ചത്.

ഇതിഹാസതാരം സെര്‍ജിയോ റാമോസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ഡേവിഡ് ഡി ഹിയ, ലിവര്‍പൂളിന്റെ തിയാഗോ അലകാന്‍ഡ്ര എന്നിവര്‍ ടീമിലില്ല.

ഉനായ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. ഡേവിഡ് റായ, റോബര്‍ട്ട് സാഞ്ചെസ് എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലുണ്ട്. പാവ് ടോറസ്, ജോര്‍ഡി ആല്‍ബ, ഹോസെ ഗയ, ഹ്യൂഗോ ഗ്യുല്ലമോണ്‍, എറിക് ഗാര്‍ഷ്യ, അസ്‌പെലിക്യൂട്ട, കാര്‍വഹാല്‍, ലാപോര്‍ട്ടെ എന്നിവരടങ്ങുന്ന പ്രതിരോധമാണ് സ്‌പെയിനിനുള്ളത്.

Top