2030 ഫിഫ ലോകകപ്പ് വേദിക്കായി ഒരുമിച്ച് ശ്രമിക്കുമെന്ന് സ്‌പെയിനും പോര്‍ച്ചുഗലും

2030 ലെ ഫിഫ ലോകകപ്പ് വേദിക്കായി ഒരുമിച്ച് ശ്രമിക്കുമെന്ന് സ്‌പെയിനും പോര്‍ച്ചുഗലും. സ്‌പെയിനിന്റേയും പോര്‍ച്ചുഗലിന്റേയും ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 2018 ലെ ഫിഫ ലോകകപ്പില്‍ വേദിയായത് റക്ഷ്യയായിരുന്നു.

ഫിഫ ലോകകപ്പ് വേദിക്കായി സ്‌പെയിനും പോര്‍ച്ചുഗലും ഒരുമിച്ച് പ്രയത്‌നിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഫിഫക്ക് ബിഡ് സമര്‍പ്പിച്ചിട്ടില്ല. സൗത്ത് അമേരിക്കയില്‍ നിന്ന് അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ സംയുക്തമായും ബള്‍ഗേറിയ, ഗ്രീസ്, സെര്‍ബിയ, റൊമാനിയ സഖ്യവും 2030 ഫിഫ ലോകകപ്പ് വേദിക്കായി രംഗത്തുണ്ട്.

Top