സ്ഫടികത്തിലെ കഥാപാത്രങ്ങൾ തോമസ് ചാക്കോയും , തുളസിയും വീണ്ടും കണ്ടുമുട്ടി

Spadikam

സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ കട്ട ഹീറോയിസം പ്രേക്ഷകർ കണ്ട ചിത്രമാണ് സ്ഫടികം. ആട് തോമ ഇന്നും പ്രേക്ഷകർക്ക് ഒരു ആവേശമാണ്. സ്ഫടികത്തിലെ രണ്ട് കഥാപാത്രങ്ങൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഇപ്പോൾ.

സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ തോമായുടെ ബാല്യം അവതരിപ്പിച്ച രൂപേഷ് പീതാംബരനും , ഉര്‍വശിയുടെ കഥാപാത്രമായ തോമായുടെ സുഹൃത്ത് തുളസിയുടെ ബാല്യം അവതരിപ്പിച്ച ആര്യയുമാണ് ഈ താരങ്ങൾ.

തോമസ് ചാക്കോ തുളസിയെ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെ രൂപേഷ് തന്നെയാണ് ഇരുവരും തമ്മിലുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

Top