സ്ഫടികത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ ടീസര്‍; പകര്‍പ്പവകാശ പരാതിയുമായി ഭദ്രന്‍

സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന് പ്രചരിപ്പിച്ച് ടീസര്‍ പുറത്ത് വിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് ഏഴാച്ചേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

യൂട്യൂബില്‍ ഇയാള്‍ പ്രചരിപ്പിച്ച ടീസര്‍ പഴയ സ്ഫടികത്തിലെ കഥാപാത്രങ്ങളെ തികച്ചും വികലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയോ അനുവാദമില്ലാതെയാണ് രണ്ടാം പതിപ്പിന്റെ പ്രചാരണം നടത്തിയതും ടീസര്‍ പുറത്തുവിട്ടതും.

സ്ഥടികം രണ്ടാം ഭാഗത്തിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരമാണ് സംവിധായകന്‍ ഭദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Top