ഫാ​ല്‍​ക്ക​ണ്‍ ഒ​ൻപ​ത് റോ​ക്ക​റ്റി​ന്‍റെ പരിഷ്‌ക്കരിച്ച പതിപ്പ് ‘ബ്ലോക്ക് 5’ വിജയകരമായി വിക്ഷേപിച്ചു

വാ​ഷിം​ഗ്ട​ൺ: സ്പെ​യ്സ് എ​ക്സ് ക​മ്പ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​ൻപ​ത് റോ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. നാ​സ​യു​ടെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പണം. ​ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ത്തെ​യാ​ണ് ഫാ​ൽ​ക്ക​ൺ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത്.

ഫാ​ല്‍​ക്ക​ണ്‍ ഒ​ൻപ​ത് റോ​ക്ക​റ്റി​ന്‍റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ബ്ലോക്ക് 5 റോക്കറ്റ്. ​പ​ര​മാ​വ​ധി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി തി​രി​ച്ചി​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ റോ​ക്ക​റ്റി​നെ സ​ജ്ജീ​ക​രി​ക്കാ​നാ​ണ് സ്പെ​യ്സ് എ​ക്സ് ഒ​രു​ങ്ങു​ന്ന​ത്. രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് യാ​ത്രി​ക​രെ എ​ത്തി​ക്കാ​നും ഇതുവഴി ല​ക്ഷ്യ​മി​ടു​ന്നു​.

Top