ബഹിരാകാശവാഹന പരീക്ഷണത്തിന് ഒരുങ്ങി നാസ

വെർജീനിയ: അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. മനുഷ്യരെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം ജലത്തിലിറക്കേണ്ട പരീക്ഷണമാണ് നടത്താൻ പോകുന്നത്. സമുദ്രത്തിൽ പതിക്കുന്നതിന്റെ ആഘാതപഠനമാണ് നാസ നടത്തുന്നത്. ആർട്ടെമിസ് മിഷൻ എന്ന പേരിട്ടിരിക്കുന്ന ചാന്ദ്രദൗത്യത്തിനും അതിനപ്പുറത്തേക്കുള്ള ഗവേഷണത്തിനുമായിട്ടാണ് ബഹിരാകാശ സഞ്ചാരികളെ അയയ്ക്കുന്നത്.

നാസയുടെ ലാൻഗെലീ ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ വെർജീനിയയിലെ ഹാംപ്ടണിലാണ് പരീക്ഷണം. ഏപ്രിൽ 6-ാം തീയതിയാണ് പരീക്ഷണം തീരുമാനിച്ചിരിക്കുന്നത്. നാസ ടിവിയിലൂടെയും ആപ്പിലൂടേയും ശാസ്ത്രകുതുകികൾക്ക് ദൃശ്യം ലഭ്യമാകുമെന്ന് നാസ അധികൃതർ അറിയിച്ചു.

14000 പൗണ്ട് തൂക്കമുള്ള പരീക്ഷണ പേടകമാണ് നാസ താഴേയ്ക്ക് പതിപ്പിക്കുക. നാസയുടെ പരീക്ഷണ കേന്ദ്രത്തിലെ ജല ആഘാത പഠന സംവിധാനം ഉപയോഗിച്ചാണ് പരീക്ഷം നടത്തുക. 115 അടി ആഴമുള്ള വലിയ ജലസംഭരണിയിലാണ് നാസയുടെ പരീക്ഷണം നടക്കുക. നാൽപ്പതു ലക്ഷം ലിറ്റർ ജലമാണ് സംഭരണിയിലുള്ളത്. മൂന്ന് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുള്ള പേടകമാണ് ജലത്തിലേക്ക് ശക്തമായി പതിപ്പിക്കുന്നത്. 2024ലാണ് അമേരിക്ക ഒരു വനിതയടക്കം രണ്ടു പേരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നത്.

Top