ബഹിരാകാശം ക്ളീനാക്കാൻ ചൈനയുടെ ഷിജിയാൻ- 21

ബെയ്ജിങ്: ബഹിരാകാശ മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിനായി പുതിയ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. സിചാവുന്‍ പ്രവിശ്യയിലെ ഷിചാങ് ലോഞ്ച് സെന്ററിലായിരുന്നു വിക്ഷേപണം.

ഷിജിയാന്‍-21 എന്ന് പേര് നല്‍കിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നു. ലോങ് മാര്‍ച്ച് 3ബി റോക്കറ്റാണ് വിക്ഷേപണത്തിനുപയോഗിച്ചത്. ബഹിരാകാശ മാലിന്യങ്ങളും അവശിഷ്ടങ്ങളും പുതിയ ഭീഷണി തീര്‍ക്കുന്ന സാഹചര്യത്തില്‍ ഇവ പരിഹരിക്കാനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനാണ് ഉപഗ്രഹം ഉപയോഗിക്കുക.

ചൈന നിരന്തരമായി വിക്ഷേപണങ്ങള്‍ നടത്തുന്നത് ബഹിരാകാശ മാലിന്യം വര്‍ധിപ്പിക്കുകയാണെന്ന് ലോകരാഷ്ട്രങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ശേഷം മടങ്ങിവരവില്‍ കത്തിത്തകരുന്ന റോക്കറ്റ് അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച് ഉപേക്ഷിക്കേണ്ടിവരുന്ന ഉപഗ്രഹങ്ങളുമാണ് ബഹിരാകാശ മാലിന്യമായി മാറുന്നത്.ബഹിരാകാശ മാലിന്യം ഭീഷണിയായതിനെ തുടര്‍ന്ന് ഇത് ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉയര്‍ത്തിയിരുന്നു.

 

Top