വിക്ഷേപണം വിജയത്തില്‍; ഐ.എസ്.ആര്‍.ഒയുടെ ജിസാറ്റ് 29 ഭ്രമണപഥത്തില്‍ എത്തി

ബംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29ന്റെ വിക്ഷേപണം വിജയം കണ്ടു. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ് വിക്ഷേപിച്ചത്.

കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നതാണ് ഐ.എസ്.ആര്‍.ഒയുടെ ജിസാറ്റ് 29. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വിഎംകെ3 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

3,423കിലോഗ്രാം ഭാരവും 43.4 മീറ്റര്‍ ഉയരവുമുള്ള ജിസാറ്റ്29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്. വിക്ഷേപണത്തിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50ന് കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു.

Top