SP125 ബൈക്കിന് ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

SP125 പതിപ്പിന് ക്യാഷ്‌ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട ഇന്ത്യ.അടുത്തിടെ ആക്‌ടിവ, ഷൈൻ തുടങ്ങിയ മോഡലുകളിൽ അവതരിപ്പിച്ച അതേ ആനുകൂല്യമാണ് SP125 പതിപ്പിനും ലഭിക്കുന്നത്.

SP125 മോഡൽ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ആയി 3,500 രൂപ വരെ ലഭിക്കും. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഇ‌എം‌ഐ സ്കീം തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ.2021 ജൂൺ 30 വരെയാണ് ഓഫറിന് സാധുതയുള്ളത്. ഡ്രം, ഡിസ്ക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട SP125 വിപണിയിലെത്തുന്നത്.

2019 നവംബറിലാണ് ഹോണ്ട പുതിയ ബിഎസ്-VI SP125 മോഡലിനെ വിപണിയിൽ എത്തിക്കുന്നത്. അന്നു മുതൽ ബ്രാൻഡിനായി മികച്ച വിൽപ്പനയാണ് ബൈക്ക് നേടിയെടുക്കുന്നത്. സ്ട്രൈക്കിംഗ് ഗ്രീൻ, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്.

സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്പോർട്ടി ഗ്രാഫിക്‌സുള്ള ആക്രമണാത്മക ഫ്യുവൽ ടാങ്ക്, 5-സ്പോക്ക് സ്പ്ലിറ്റ് ടൈപ്പ് അലോയ് വീലുകൾ, സ്റ്റൈലിഷ് റിയർ എൻഡ്, ക്രോം മഫ്ലർ കവർ എന്നിവയെല്ലാം ഹോണ്ട SP125 പതിപ്പിനെ ആകർഷകമാക്കുന്ന സവിശേഷതകളാണ്.

Top