നിലയ്ക്കല്‍-പമ്പ റൂട്ടിലെ ബസ് നിയന്ത്രണം തുടരുമെന്ന് എസ്പി യതീഷ്ചന്ദ്ര

പമ്പ: നിലയ്ക്കല്‍-പമ്പ റൂട്ടിലെ ബസ് നിയന്ത്രണം തുടരുമെന്ന് എസ്പി യതീഷ്ചന്ദ്ര. കെഎസ്ആര്‍ടിസി നിയന്ത്രണം നീക്കണമെന്നുള്ള ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലഭിച്ചാല്‍ അത് നടപ്പാക്കാന്‍ പോലീസിന് ബുദ്ധിമുട്ടൊന്നുമില്ലെന്നും പമ്പയില്‍ സൗകര്യങ്ങള്‍ കുറവുള്ളതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പൊലീസിന്റെ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിരുന്നു.

ശശികല സന്നിധാനത്ത് പോയതിന് തൊട്ടുപുറകെയാണ് ബസ് റദ്ദാക്കാന്‍ പൊലീസ് ഉത്തരവിട്ടത്. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്.

ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യം വന്നാല്‍ സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് മടങ്ങുന്നതില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ താളം തെറ്റിക്കുന്ന പൊലീസ് നടപടി പുനപരിശോധിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടിരുന്നു.

Top