ഭക്തിഗാനത്തിന് ഈണമിട്ടുകൊണ്ട് എസ്.പി. വെങ്കടേഷ് വീണ്ടും മലയാളത്തിൽ

 26 വർഷങ്ങൾക്ക് മുൻപ് തരംഗിണി പുറത്തിറക്കിയ ‘തുയിലുണരൂ…’ എന്ന ഗാനത്തിന് ശേഷം  ഭക്തിഗാന ആസ്വാദകർക്ക് പുത്തൻ ഉണർവായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വന്ന് എസ്.പി. വെങ്കടേഷ്.

കടുങ്ങലൂർ സ്വദേശിയും പ്രവാസിയുമായ ജീത്തു മോഹൻദാസ് തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമിക്കായി സമർപ്പിക്കുന്ന ‘ചന്ദനചാർത്ത്’ എന്ന ആൽബത്തിലെ ‘നാരായണാ.. നാരായണാ…’എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ് എസ്.പി. വെങ്കടേഷ് തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

ഒമ്പതു മിനിറ്റു ദൈർഖ്യമുള്ള ഈ ഗാനത്തിന് ദൃശ്യാവിഷ്കാരം നൽകിയത് ബാലു ആർ. നായർ ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിനിമാ ലോകത്ത് ക്യാമറ ചലിപ്പിച്ച അനിൽ നായർ. ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത് മികച്ച സാങ്കേതിക പ്രവർത്തകരാണ്. സംഗീതജ്ഞരായ ഇളയരാജ, എം.എസ്.വി., ശ്യാം, എസ്.പി. വെങ്കടേഷ് എന്നിവരുടെ സഹായിയായും ,തമിഴിൽ ധാരാളം ഗാനങ്ങൾ പാടി ശ്രേദ്ധേയനായ ചെന്നൈയിലുള്ള പ്രഭാകർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Top