എസ്പിബിയ്ക്ക് വിടനല്‍കാന്‍ ആരാധകര്‍; സംസ്‌കാരം ഇന്ന്

 

ചെന്നൈ: അന്തരിച്ച സംഗീത പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ 11 മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ്പിബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയില്‍ നിന്ന് റെഡ് ഹില്‍സ് ഫാം ഹൗസില്‍ എത്തിച്ചു. ചെന്നൈ നുങ്കമ്പാക്കത്തെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കും. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1:04നായിരുന്നു അന്ത്യം.

Top