ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, അറസ്റ്റിനുള്ള സാഹചര്യം ആയിട്ടില്ല; എസ്പി.എ.വി.ജോര്‍ജ്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ആലുവ റൂറല്‍ എസ്പി. എ.വി. ജോര്‍ജ്.

അറസ്റ്റിനുള്ള സാഹചര്യം ആയിട്ടില്ല. കേസിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എസ്പി അറിയിച്ചു.

അതേസമയം കേസില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.

ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 ഉം ആണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Top