രാജ്യാന്തര ചലച്ചിത്ര മേളയില്‍ സോയിമോന്‍ അവാര്‍ഡ് ഏറ്റുവാങ്ങി

soyimon

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന കുട്ടികളുടെ പ്രഥമ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌ക്കാരം മലയാളി വാര്‍ത്ത ചീഫ് എഡിറ്റര്‍ സോയിമോന്‍ മാത്യു ഏറ്റുവാങ്ങി.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാജ്യാന്തര ചലച്ചിത്ര മേളയെ പറ്റി ഓണ്‍ലൈനില്‍ നല്‍കിയ മികച്ച വാര്‍ത്തകളാണ് മലയാളി വാര്‍ത്തയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഇതിനു പുറമെ സമഗ്ര കവറേജിന് മനോരമയും ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സും പുരസ്‌കാരം പങ്കിട്ടു. മാതൃഭൂമി, മെട്രോ വാര്‍ത്ത, കേരള കൗമുദി എന്നിവ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായി.

മറ്റു പുരസ്‌ക്കാരങ്ങള്‍: ജീവന്‍ ടി.വി ( മികച്ച ചാനല്‍ ), ജിഷ കല്ലിങ്കല്‍- മാതൃഭൂമി, വി.പി.വിനീത – ഏഷ്യാനെറ്റ് ന്യൂസ്, എസ്.ഷീജ – പീപ്പിള്‍, ഗ്രീഷ്മ.ജെ.നായര്‍- ന്യൂസ് 18, ധന്യ ശേഖര്‍ – ജീവന്‍ ടി.വി (റിപ്പോര്‍ട്ടര്‍മാര്‍ ) ഓള്‍ ഇന്ത്യ റേഡിയോ (റേഡിയോ മാധ്യമം).

Top