‘എനിക്കുമൊരു അമൂല്യരത്നം കിട്ടി’; അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ

ടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്. സുഹൃത്ത് അര്‍ജുന്‍ സോമശേഖറുമൊത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. ഇവര്‍ വിവാഹിതരാവാന്‍ പോവുന്ന വിവരം നേരത്തെ താരയും മകളും ആരാധകരുമായി പങ്കുവച്ചിരുന്നു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ വച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. അര്‍ജുനും സൗഭാഗ്യയും ദീപാലംകൃതമായ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തില്‍ നൃത്തവേഷത്തിലാണ് സൗഭാഗ്യ പ്രത്യക്ഷപ്പെടുന്നത്.

‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി.’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്. മറ്റൊരു ചിത്രത്തിനൊപ്പം ‘എത്ര സ്വര്‍ഗീയമായ സ്ഥലം ഇവിടെയാണ് എല്ലാം തുടങ്ങുന്നത്. വിധി.. ഈശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ ചിലപ്പോള്‍ അറിയില്ല. എങ്കിലും ഞാന്‍ പറയുന്നു, അതായിരിക്കും ഏറ്റവും യോജിച്ചത് ‘ എന്നും കുറിച്ചുകൊണ്ടാണ് സൗഭാഗ്യ ചിത്രം പോസ്റ്റ് ചെയ്തത്.

Top