വിവാഹം അടുത്തെത്തി…; ആരാധകരുമായി വിവാഹക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ

ടിക് ടോക്ക് വീഡിയോകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ വെങ്കിടേഷും സുഹൃത്ത് അര്‍ജുന്‍ സോമശേഖറും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത നേരത്തെ സാമൂഹ്യമാധ്യങ്ങളില്‍ നിറഞ്ഞിരുന്നു. ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സൗഭാഗ്യ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി തന്റെ വിവാഹക്ഷണക്കത്തും പങ്കുവച്ചിട്ടുണ്ട്. ഗുരുവായൂരില്‍ വച്ച് ഫെബ്രുവരി 19,20 തീയതികളിലാണ് വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകളാണ് നടക്കുക.

View this post on Instagram

@arjunsomasekhar ?

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുനുമായി സൗഭാഗ്യയ്ക്ക് പത്ത് വര്‍ഷത്തിലേറെയുള്ള സുഹൃത്ത് ബന്ധമുണ്ട്. ഇരുവരും നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അര്‍ജ്ജുന്‍ ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്.

Top