സംസ്ഥാനത്ത് ജൂലൈ മധ്യത്തോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂലൈ മധ്യത്തോടെ കേരളത്തില്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ജൂലൈ എട്ടിനകം മണ്‍സൂണ്‍ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും ജൂലൈ പകുതി മുതല്‍ കനത്ത മഴ പെയ്യുമെന്നുമാണ് പ്രതീക്ഷ. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസങ്ങളിലൊന്നാണ് കടന്നു പോയത്. 39 വര്‍ഷത്തിനിടയില്‍ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂണ്‍ മാസമാണ് കഴിഞ്ഞത്. 2021 ജൂണ്‍ ഒന്ന് മുതല്‍ 30 വരെ കേരളത്തില്‍ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റര്‍ മഴയാണ്. കിട്ടിയത് 408 മില്ലിലിറ്ററും. 36 ശതമാനം കുറവ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മഴ ശക്തമായ ജൂലൈ പാതിക്ക് ശേഷമാണെങ്കിലും ഇത്തവണ അത്തരമൊരു വലിയ മഴ പ്രതീക്ഷിക്കാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

ഈ വര്‍ഷത്തില്‍ മിക്കവാറും എല്ലാ ജില്ലകളിലും നേരിയ മഴ ലഭിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തും (55 ശതമാനം) പാലക്കാടും (50 ശതമാനം) ആണ്. ജൂണില്‍ മണ്‍സൂണ്‍ മഴയില്‍ കേരളത്തില്‍ 34 ശതമാനം കുറവുണ്ടായത് കര്‍ഷകര്‍ ആശങ്കയുണ്ടാക്കുകയും സംഭരണികളിലേക്കുള്ള ജല വരവിനെ ബാധിക്കുകയും ചെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top