ആ​ല​പ്പു​ഴ​ വഴിയുള്ള ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെന്ന് സ​തേ​ണ്‍ റെ​യി​ൽ​വേ

train

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ വഴിയുള്ള ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം.

ഗു​രു​വാ​യൂ​ർ ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ്, മാം​ഗ​ളൂ​ർ തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് എ​ന്നീ തീ​വ​ണ്ടി​ക​ൾ​ക്ക് ആ​ല​പ്പു​ഴ-​അ​മ്പല​പ്പു​ഴ സെ​ക്ഷ​നി​ൽ 15 മു​ത​ൽ 30 മി​നി​റ്റു​വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സ​തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഈ ഭാഗത്ത് ട്രാ​ക്ക് മെ​യി​ന്റന​ൻ​സ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലാണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഈ ​മാ​സം 20 വ​രെ ഇ​ത് തു​ട​രും. ഇ​ക്കാ​ല​യ​ള​വി​ൽ ചെ​ന്നൈ സെ​ൻ​ട്ര​ൽ തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ 20 മി​നി​റ്റ് വ​രെ ത​ട​ഞ്ഞി​ടു​മെ​ന്നും സ​തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു.

Top