കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ; തീരുമാനവുമായി ദക്ഷിണ റെയില്‍വേ

ചെന്നൈ : കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നിങ്ങനെ മൂന്നു തീവണ്ടികളാണ് 27 , 28 തിയ്യതികളിലായി സര്‍വീസ് തുടങ്ങുക .

പുതിയ സർവീസുകൾ ആരംഭിച്ചതിന് പുറമേ സ്റ്റോപ്പുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവ റിസർവേഷൻ മാത്രമുള്ള സർവീസുകളാണ്. കൂടാതെ ഒക്ടോബര്‍ മുതൽ ദീര്‍ഘദൂര തീവണ്ടി സര്‍വീസുകളും പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം- സിൽചാർ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന.

Top