പാകിസ്താന്‍ എംബസി ഉദ്യോഗസ്ഥർ മോഷണം നടത്തിയതായി പരാതി

സോൾ : പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥർ ദക്ഷിണ കൊറിയയിൽ മോഷണം നടത്തിയതായി പരാതി. ദക്ഷിണ കൊറിയയിലെ പാക് എംബസിയിലെ ഉദ്യോഗസ്ഥരാണ് യോംഗ്‌സാൻ ജില്ലയിലുള്ള വ്യാപാരസ്ഥാപനത്തിൽ നിന്നും മോഷണം നടത്തിയത്. ചോക്ലേറ്റുകളും തൊപ്പിയുമാണ് ഇവർ മോഷ്ടിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ നയതന്ത്ര ഉദ്യോഗസ്ഥരാണെന്ന് പോലീസിന് വ്യക്തമായത്.

രണ്ട് വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവർ സ്ഥാപനത്തിൽ മോഷണം നടത്തിയത്. ജനുവരി 10 ന് 1900 വോൺ ( 1.70 ഡോളർ) വിലമതിക്കുന്ന ചോക്ലേറ്റുകളാണ് ഒരു ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്. തുടർന്ന് ഫെബ്രുവരി 23 ന് 11000 വോൺ ( 10 ഡോളർ ) വിലമതിക്കുന്ന തൊപ്പി മറ്റൊരു ഉദ്യോഗസ്ഥനും മോഷ്ടിച്ചു. തൊപ്പി മോഷണം പോയതോടൊയാണ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ പരാതി നൽകിയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാക് എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥർ മോഷണം നടത്തിയതായി തെളിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.

 

Top