ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സതാംപ്ടൺ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂൾ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണിനോട് കീഴടങ്ങി. രണ്ടാം മിനിറ്റിൽ ഡാനി ഇങ്‌സാണ് സതാംപ്റ്റണ് വേണ്ടി ഗോള്‍ നേടിയത്. തുടക്കത്തില്‍ കിട്ടിയ തിരിച്ചടി മറികടക്കാൻ ലിവര്‍പൂളിന് സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ലിവര്‍പൂള്‍ മുന്നിട്ട് നിന്നെങ്കിലും വലകുലുക്കാനായില്ല.

സതാംപ്റ്റനോട് തോറ്റെങ്കിലും പ്രിമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. 17 മത്സരങ്ങളില്‍ നിന്നായി 33 പോയന്റോടെ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒന്നാമതെത്താനുള്ള അവസരമുണ്ട്. 16 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള മാഞ്ചസ്റ്ററിനും 33 പോയിന്റുണ്ട്. അടുത്ത മത്സരത്തില്‍ ബേണ്‍ലിയെ തോല്‍പ്പിക്കാനായാല്‍ മാഞ്ചസ്റ്ററിന് ഒന്നാമതെത്താം. അതേസമയം 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സതാംപ്റ്റണിന് 29 പോയന്റാണുള്ളത്. നിലവില്‍ ആറാം സ്ഥാനത്താണ് സതാംപ്റ്റണ്‍. 17 മത്സരങ്ങളില്‍ 32 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാമതും 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ടോട്ടന്‍ഹാം നാലാം സ്ഥാനത്തുമാണ്.

Top