ദക്ഷിണ സുഡാന്‍ മാസങ്ങള്‍ക്കുള്ളില്‍ കടുത്ത ക്ഷാമത്തിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്.

South Sudan Situation Report

ജനീവ: ദക്ഷിണ സുഡാന്‍ മാസങ്ങള്‍ക്കുള്ളില്‍ കടുത്ത ക്ഷാമത്തിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ദക്ഷിണ സുഡാനീസ് ഉള്‍പ്പെടുന്ന സാങ്കേതിക വര്‍ക്കിങ് ഗ്രൂപ്പും ഐക്യരാഷ്ട്ര സംഘടനയും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ .

അടുത്ത മാസം മെയ് മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളില്‍ സുഡാനിലെ ജീവിതം ദുരന്തപൂര്‍ണമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1,55000 പേരെയാണ് ഇത് പ്രതികൂലമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

South Sudan Situation Report

സര്‍വെ പ്രകാരം 5.3 ദശലക്ഷം ജനങ്ങള്‍, അതായത് സുഡാനിലെ ജനസംഖ്യയുടെ 48 ശതമാനം പേര്‍ ഇപ്പോള്‍ തന്നെ ക്ഷാമത്തിലാണെന്നും 1,55,000 പേരെ കൂടി ക്ഷാമം ബാധിക്കുമെന്നാണ് സൂചന.

Top