South Korean Military Helicopter Crashes, Killing 3 Soldiers

സീയൂള്‍: ദക്ഷിണ കൊറിയയില്‍ സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. നാലു പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിയായ ഗംഗ്‌വോണിലെ ചുന്‍ചിയോണ്‍ നഗരത്തില്‍ ഒരു വയലിലേക്കാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണത്.

അപകടസ്ഥത്തുനിന്നും സൈനികരെ രക്ഷിച്ചിരുന്നെന്നും നാലു പേരില്‍ മൂന്നു പേരും ആശുപത്രിയിലാണ് മരിച്ചതെന്നും പ്രതിരോധ വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടം എങ്ങനെയാണ് നടന്നതെന്ന് അന്വേഷണം നടന്നുവരികയാണ്.

പ്രധാന എതിരാളികളിലൊന്നായ ഉത്തരകൊറിയയൊടു പൊരുതാനായി നിര്‍ബന്ധിത സൈനീക സേവനത്തിലൂടെയുള്ള ആറ് ലക്ഷത്തോളം സൈനീക സംഘങ്ങളെ ദക്ഷിണ കൊറിയ വിന്യസിച്ചിട്ടുണ്ട്.

ഉത്തരകൊറിയ ഈ അടുത്തായി നടത്തിയ ആണവപരീക്ഷണത്തിനും റോക്കറ്റ് ലോഞ്ചിനും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് അപകടം നടന്നിരിക്കുന്നത്.

Top