#MeToo പിന്തുണയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് , നടപടികൾ സ്വീകരിക്കാൻ നിർദേശം

President Moon Jae IN

സോൾ : ആഗോളതലത്തിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ ശക്തമാകുന്ന MeToo ഹാഷ് ടാഗിന് പിന്തുണയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണ്‍ജേ ഇന്‍. ദക്ഷിണകൊറിയയിൽ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രസിഡന്റ് പൊലീസിന് നിർദേശം നൽകി.

ദക്ഷിണകൊറിയയിൽ പുരോഹിതനും, വിനോദമേഖലയിലെ പ്രമുഖരും ഉൾപ്പടെ ഉന്നത സ്ഥാനത്തിരിക്കുന്നവർക്ക് നേരെ ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.

പുരുഷാധിപത്യം നിലനിൽക്കുന്ന ദക്ഷിണകൊറിയയിൽ ലൈംഗിക ദുഷ്ചെയ്തികളെക്കുറിച്ചുള്ള ചർച്ച വളരെക്കാലമായി തുടരുകയാണ്. എന്നാൽ ദക്ഷിണകൊറിയ കഴിഞ്ഞ വർഷം ലിംഗ സമത്വത്തിൽ 144 രാജ്യങ്ങളിൽ 118-ാം സ്ഥാനത്തായിരിക്കുന്നുവെന്നാണ് വേൾഡ് എകണോമിക് ഫോറം വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച ശക്തമായ നീക്കമാണ് ഈ വിഷയത്തിൽ ദക്ഷിണകൊറിയ നടത്തിയത്. നിയമ മന്ത്രാലയത്തിലെ മുൻ ഡെപ്യൂട്ടി മന്ത്രി അൻ ത് ഗ്യൂൺ ഈ നീക്കത്തിൽ വിശ്വസ്തതയോടെ സഹകരിക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുൻപിൽ എത്തിക്കുമെന്നും അറിയിച്ചു.

ലിംഗപരമായ അക്രമണം എന്നത് സാമൂഹിക ഘടനയുടെ ഒരു പ്രശ്നമാണെന്നും ഇത് ശക്തരായവരെ ലൈംഗികമായി അടിച്ചമർത്തുന്നതിനും അല്ലെങ്കിൽ ബലഹീനരെ ആക്രമിക്കാൻ സഹായിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം നേരിട്ട അതിക്രമങ്ങൾ തുറന്ന് പറയുന്നവരെ ഞാൻ അഭിനന്ദിക്കുന്നുവെന്നും അറിയിച്ചു.

അമേരിക്കൻ ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക ആരോപങ്ങൾ ഉന്നയിച്ചു നിരവധി പ്രമുഖ സ്ത്രീകളടക്കം രംഗത്തെത്തിയായതോടെയാണ് #MeToo ക്യാമ്പയിന് തുടക്കമായത്. തുടർന്ന് ആഗോളതലത്തിൽ വ്യാപിച്ച ഈ പ്രതിഷേധം നിരവധി പ്രമുഖരുടെ മുഖം മൂടികൾ ഇല്ലാതാക്കിയിരുന്നു.

അടുത്തിടെ ദക്ഷിണകൊറിയയിലെ മികച്ച തിയറ്റർ ഗ്രൂപ്പുകളിൽ ഒന്നിന്റെ സംവിധായകൻ ലീ യൂൺ ടേക്കിനെതിരെ ലൈംഗിക ആരോപണങ്ങൾ വന്നിരുന്നു. യുവ നടിമാരെ ശല്യപ്പെടുത്തിയതിൽ ലീ പരസ്യമായി മാപ്പുപറഞ്ഞെങ്കിലും ബലാത്സംഗ ആരോപണങ്ങൾ നിഷേധിച്ചു. ഇത്തരത്തിൽ ദക്ഷിണകൊറിയയിലെ വിനോദ മേഖലയിൽ നിന്ന് നിരവധി ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.

സ്ത്രീകൾക്ക് നേരെ ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ദക്ഷിണകൊറിയൻ ഭരണകൂടത്തിന്റെ തീരുമാനം.

റിപ്പോർട്ട് : രേഷ്മ പി.എം

Top