പതിനൊന്നു വര്‍ഷത്തിനു ശേഷം ആദ്യമായി കൊറിയന്‍ ഉച്ചകോടി ; സ്വാഗതം ചെയ്ത് ചൈന

lkkoreas

സോള്‍: കൊറിയന്‍ പെന്‍സുലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമാധാനം നേടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ നടക്കുന്ന സംഭാഷണ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ചൈന.

കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉച്ചകോടി സംബന്ധിച്ച തിയതി സമാധാനപരമായി തീരുമാനിച്ചതില്‍ ചൈനീസ് കൊറിയന്‍ വക്താവ് ലു കാങ് പ്രശംസയും അറിയിച്ചു.

ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഏപ്രില്‍ 27 നാണ് ഉച്ചകോടി നടത്തുക. 11 വര്‍ഷത്തിനു ശേഷം ആദ്യമാണ് ഇത്തരത്തിലൊരു ഉച്ചകോടി നടക്കുന്നതെന്നതും ശ്രദ്ധയമാണ്. കൊറിയയുടെ ജനാധിപത്യ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയും, റിപ്പബ്ലിക്ക് ഓഫ് കൊറിയയും സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുമെന്നത് കൊറിയന്‍ പെനിസുലയുടെ അടുത്ത അയല്‍ക്കാരെന്ന നിലയില്‍ സന്തോഷത്തോടെ നോക്കി കാണുന്നുവെന്നും ലു കാങ് വ്യക്തമാക്കി.

ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ രണ്ട് കൊറിയക്കാര്‍ക്കിടയിലും ധാരാളം നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, കൊറിയക്കാര്‍ക്കിടയിലെയും ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം സമാധാനം, സ്ഥിരത, വികസനം, അഭിവൃദ്ധി എന്നിവ ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊറിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഉച്ചകോടിക്ക് പിന്തുണ നല്‍കാന്‍ എല്ലാ അന്താരാഷ്ട്ര കക്ഷികളെയും ലൂയ് ക്ഷണിച്ചു.

Top