ശൈത്യകാല ഒളിമ്പിക്സിലൂടെ ചൈനീസ് വിനോദ സഞ്ചാരികൾ തിരികെയെത്തും ; ദക്ഷിണ കൊറിയ

South-Korea

സോള്‍: ചൈനീസ് വിനോദ സഞ്ചാരികളെ തിരികെ കൊണ്ടുവരാൻ ശൈത്യകാല ഒളിമ്പിക്സ് സഹായിക്കുമെന്ന് ദക്ഷിണ കൊറിയ. വെള്ളിയാഴ്ച ആരംഭിച്ച ശൈത്യകാല ഒളിമ്പിക്സ് വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ലാഭം ഉണ്ടാക്കുമെന്നാണ് ദക്ഷിണ കൊറിയ വിലയിരുത്തുന്നത്.

ചൈനയെ വെല്ലുവിളിച്ച് അമേരിക്കയുമായി ചേർന്ന് ദക്ഷിണ കൊറിയ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിച്ചത് വിനോദ മേഖലയിൽ വൻ തിരിച്ചടിയായിരുന്നു. ശൈത്യകാല ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നതോടെ ഫെബ്രുവരിയിൽ ഇതിന് മാറ്റമുണ്ടാകുമെന്നാണ് കൊറിയ ടൂറിസം ഓർഗനൈസേഷൻ പറയുന്നത്.

ഫെബ്രുവരി ഒൻപത് മുതൽ 25 വരെ നടക്കുന്ന മത്സരങ്ങൾ കാണാൻ 200,000 ചൈനക്കാർ കിഴക്കൻ തീരനഗരമായ പായോങ്ചാങ്ങിൽ എത്തുമെന്നാണ് വിന്റർ ഒളിമ്പിക്സ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

Top