ഉത്തര കൊറിയയെ തകർത്ത് ദക്ഷിണ കൊറിയ

സിയോള്‍: കോവിഡ് വാക്സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനികള്‍ ലക്ഷ്യമാക്കി ഉത്തര കൊറിയ നടത്തിയ സൈബര്‍ ആക്രമണം തകര്‍ത്തുവെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് കൊറിയന്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ എപ്പോഴാണ് ആക്രമണം നടന്നത് എന്ന് സംബന്ധിച്ച് വിശദീകരണം ഇവര്‍ നല്‍കിയിട്ടില്ല.

അതേ സമയം റോയിട്ടേര്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയന്‍ ഹാക്കര്‍മാരുടെ ആക്രമണം കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏറെ പുരോഗതി നേടിയ ബ്രിട്ടീഷ് കമ്പനി അസ്ട്ര സനേകയ്ക്കെതിരെ നടന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇത് വിദഗ്ധമായി പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നു.

Top