ഭീകരാക്രമണം നേരിടാന്‍ കശ്മീര്‍ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം

ശ്രീനഗര്‍: കശ്മീര്‍ പൊലീസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് ഇനി മുതല്‍ ബുള്ളറ്റ് പ്രൂഫ് വാഹനം.

ഭീകരാക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജമ്മു കശ്മീരിലെ 20 പോലീസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് അനുമതി നല്‍കിയത്.

താഴ്‌വരയിലെ ഏറ്റവും സംഘര്‍ഷ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇരുപതു സ്റ്റേഷനുകള്‍ക്കാണ് ഇത്തരം ജീപ്പുകള്‍ നല്‍കുക.

ദക്ഷിണ കശ്മീരിലെ തുജ്‌വാരയിലെ ഭീകരാക്രമണത്തിലാണ് കഴിഞ്ഞ ആഴ്ച സ്റ്റേഷന്‍ ഓഫിസര്‍ ഫിറോസ് അഹമ്മദ് ഉള്‍പ്പെടെ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഫിറോസ് അഹമ്മദ് പല തവണ ബുള്ളറ്റ് പ്രൂഫ് വാഹനത്തിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവാദം കിട്ടിയിരുന്നെല്ലെന്നു റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് തീരുമാനം.

Top