”തെന്നിന്ത്യൻ ചിത്രങ്ങൾ നല്ല കഥകൾ പറയുന്നു”: അനുപം ഖേർ

ബോളിവുഡിലെ സീനിയർ താരങ്ങളിലൊരാളാണ് അനുപം ഖേർ. ബോളിവുഡ് സിനിമകളും തെന്നിന്ത്യൻ സിനിമകളും തമ്മിൽ ഒരു താരതമ്യം നടത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ബോളിവുഡ് ഒരു താരത്തിനെ കേന്ദ്രീകരിച്ച് സിനിമാ പാക്കേജുകൾ ഉണ്ടാക്കുമ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ നല്ല കഥകൾ പറയുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബോളിവുഡ് സിനിമകൾ ബോക്സോഫീസിൽ തകരുകയും തെന്നിന്ത്യൻ സിനിമകൾ ആ സ്ഥാനം കീഴടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.

ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കൾക്കുവേണ്ടിയാണ് ഒരുത്പ്പന്നം ഉണ്ടാക്കുന്നത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മഹത്തരം എന്ന് തോന്നിക്കുന്ന ഒന്ന് നേടാനാവുക. തെലുങ്ക് ചിത്രങ്ങൾ ചെയ്തപ്പോഴാണ് അത് താൻ പഠിച്ചതെന്നും അനുപം ഖേർ പറഞ്ഞു.”ഞാൻ തെലുങ്കിൽ മറ്റൊരു ചിത്രം കൂടി ചെയ്തു. തമിഴിൽ ഒരെണ്ണം ചെയ്തു. മലയാളത്തിൽ ഒരു ചിത്രം ചെയ്യാൻ പോകുന്നു. ഞാൻ ബോളിവുഡിനേയും തെന്നിന്ത്യൻ സിനിമകളേയും താരതമ്യം ചെയ്യുകയല്ല. പക്ഷേ ദക്ഷിണേന്ത്യൻ സിനിമകൾക്ക് കുറച്ചുകൂടി ഔചിത്യമുണ്ട്. കാരണം അവർ ഹോളിവുഡ് സിനിമകളെ അനുകരിക്കാറില്ല.” അദ്ദേഹം പറഞ്ഞു.

Top