തെന്നിന്ത്യന്‍ ചലച്ചിത്രനടി അമലാ പോള്‍ വിവാഹിതയാവുന്നു; മൈ ജിപ്‌സി ക്വീന്‍ ‘യെസ്’ പറഞ്ഞുവെന്ന് പ്രതിശ്രുത വരന്‍

മല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ വിഡിയോ ഷെയര്‍ ചെയ്തട്ടുണ്ട്. മൈ ജിപ്‌സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്നെഴുതിയായിരുന്നു ജഗദ് പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പ്.

നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ജഗത്തിന്റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.

ഹോട്ടലില്‍ ഡാന്‍സേഴ്‌സിനൊപ്പം നൃത്തം ചെയ്താണ് ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്നത്. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. അമലാ പോളിന്റെ ജന്മദിനത്തിലാണ് താരം വിവാഹിതയാവാന്‍ പോവുന്നതായുള്ള വാര്‍ത്തയും വരുന്നത്. 2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി.

 

View this post on Instagram

 

A post shared by Jagat Desai (@j_desaii)

Top