മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ‘ഭാരത് അനേ നേനു’ ; ഓഡിയോ ടീസര്‍ എത്തി

mahesh babu

തെന്നിന്ത്യന്‍ താരം മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമായ ഭാരത് അനേ നേനുവിന്റെ ഓഡിയോ ടീസര്‍ പുറത്തെത്തി. റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ഓഡിയോ ടീസര്‍ പ്രകാശനം ചെയ്തത്.

ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രിയായി നായകന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഓഡിയോ ക്ലിപ്പ്‌സിലുള്ളത്. ആന്ധ്രാപ്രദേശിലെ അധോലോക പശ്ചാത്തലത്തില്‍ ഒരു പോളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ കൊരതല ശിവ വ്യക്തമാക്കി.

ഇരുവരും ഒന്നിച്ച 2015 ലിറങ്ങിയ ശ്രീമന്ദുഡു എന്ന ചിത്രം ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ഭാരത് അനേ നേനുവില്‍ മഹേഷിന്റെ നായികയായി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് കിയാര അദ്വാനി. രാമപ്രഭ, ആര്‍. ശരത്കുമാര്‍, പ്രകാശ് രാജ് ദേവരാജ്, ആമാണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

Top