ബാഹുബലിയ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ നായികയാകാന്‍ ഒരുങ്ങി സാമന്ത

samanthaa-actres

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബാഹുബലി തീര്‍ത്ത ചരിത്ര വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന സിനിമയില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സാമന്തയും രാം ചരണും ആദ്യമായി ഒന്നിക്കുന്ന രംഗസ്ഥലം പ്രദര്‍ശനത്തിന് ഒരുങ്ങുന്ന വേളയിലാണ് ഈ വാര്‍ത്ത എത്തുന്നത്. ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്ന സീമാരാജ്, വിശാലിന്റെ നായികയായി എത്തുന്ന ഇരുമ്പ് തിറൈ തുടങ്ങിവയാണ് സാമന്തയുടെ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന മറ്റ് സിനിമകള്‍.

Top