ഐപിഎല്ലിനേക്കാള്‍ സംഭവബഹുലമായ കായികം വേറെയില്ലെന്ന് തമന്ന

thamanna-actress

പിഎല്ലിനേക്കാള്‍ സംഭവബഹുലമായ കായികം വേറെയില്ലെന്ന് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. ഐപില്‍ ഉദ്ഘാടന ചടങ്ങില്‍ കലാപരിപാടി അവതരിപ്പിക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും, എന്നാല്‍ ചെറിയൊരു ഭയം കൂടിയുണ്ടെന്നും താരം പറഞ്ഞു.

സാധാരണ സ്‌റ്റേജ് ഷോ പോലെയല്ല, സ്റ്റേഡിയം മുഴുവന്‍ ആളുകള്‍ ആയിരിക്കും. അത്രയും പേരുടെ മുന്‍പിലാണ് മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടത് തമന്ന പറയുന്നു.

പ്രഭുദേവയ്‌ക്കൊപ്പം ചുവടുവെക്കാനാണ് തമന്ന തയ്യാറെടുക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ മെഡലി ഗാനങ്ങള്‍ക്കൊത്താണ് ഇരുവരും നൃത്തം ചെയ്യുക. 10 മിനുട്ടോളം മാത്രം നീളുന്ന പ്രകടനത്തിന് വലിയ തുകയാണ് തമന്ന ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top