തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒത്തുചേര്‍ന്നു; വൈറലായി ചിത്രം

തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒത്തുച്ചേര്‍ന്നപ്പോഴുളള പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്.

തെന്നിന്ത്യയില്‍ നിന്നും വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളാണ് എത്തിയത്. ബോളിവുഡില്‍ നിന്നും രണ്‍വീര്‍ സിങ്, മനോജ് ബജ്പേയി, ആയുഷ്മാന്‍ ഖുറാന, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയവരുമാണ് എത്തിയത്. ഫിലിം കംപാനിയനു വേണ്ടിയാണ് താരങ്ങളെല്ലാം ഒത്തുച്ചേര്‍ന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അധികപേരും അടിപൊളി വേഷത്തില്‍ എത്തിയപ്പോള്‍ സാധാരണ വേഷത്തിലെത്തിയ വിജയ് സേതുപതിയുടെ വസ്ത്രധാരണം ശ്രദ്ധേയമായി മാറിയിരുന്നു.

Top