ബോളിവുഡിലേക്ക് അരങ്ങേറാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത

samanthaa-actres

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.

‘യെത്ച്ചന്‍’ എന്ന തമിഴ് സിനിമയ്ക്ക് ശേഷം ഇടവേളയെടുത്ത സാം റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാമന്തയായിരിക്കും നായിക.

ഈ ചിത്രത്തോടെ സിനിമാ ലോകത്തേക്ക് റോണിയുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഉണ്ടാവുക.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ആരെന്നോ, നായകന്‍ ആരെന്നോ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

എന്തായാലും നാഗചൈതന്യയുമായുള്ള വിവാഹത്തിനുശേഷമാകും സാമന്ത ബിടൗണിലേക്ക് അരങ്ങേറ്റം കുറിക്കുക.

ഒക്‌ടോബര്‍ ആറിനാണ് തെന്നിന്ത്യ കാത്തിരിക്കുന്ന സാമന്ത- നാഗചൈതന്യ വിവാഹം.

Top