South Indian Bank’s Percentage

കിട്ടാക്കടം വര്‍ധിച്ചിട്ടും നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശക്തമായ പ്രകടനത്തോടെ 95 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 65.2 കോടി രൂപയേക്കാള്‍ 45.7 ശതമാനം കൂടുതലാണിത്.

വരുമാനം ഈ കാലയളവില്‍ 1480.5 കോടി രൂപയില്‍നിന്നു 1620.7 കോടി രൂപയായി ഉയര്‍ന്നു. എന്‍പിഎ 2.89 ശതമാനമാണ് ഈ ക്വാര്‍ട്ടറില്‍.

മുന്‍വര്‍ഷമിത് 1.21 ശതമാനമായിരുന്നു. കിട്ടാക്കടത്തിനുള്ള വകയിരുത്തല്‍ മുന്‍വര്‍ഷമിതേ കാലയളവിലെ 79.5 കോടി രൂപയില്‍നിന്നു 114.1 കോടിയായി ഉയര്‍ന്നു.

ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ ജൂണ്‍ ക്വാര്‍ട്ടറില്‍ 2.74 ശതമാനമാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 0.02 ശതമാനം കൂടുതലാണ്.മികച്ച പ്രവര്‍ത്തനഫലത്തെത്തുടര്‍ന്ന് ബാങ്കിന്റെ ഓഹരി ഇന്നലെ 1.58 ശതമാനം വര്‍ധനയോടെ 22.55 രൂപയിലാണ് ക്ലോസ് ചെയ്തത്.

Top