സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി

സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനകലയളവില്‍ 90.54 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ പിന്നോട്ട് പോക്ക്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 377 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ പ്രവര്‍ത്തനലാഭം 1,195 കോടി രൂപയാണ്.

മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 1,112 കോടി രൂപയായിരുന്നു. മൊത്ത നിഷ്‌ക്രിയാസ്തി 4.96 ശതമാനത്തില്‍ നിന്നും 4.90 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 3.44 ശതമാനത്തില്‍ നിന്ന് 2.12 ശതമാനമായി താഴ്ന്നു. നിഷ്‌ക്രിയ ആസ്തിക്കുളള നീക്കിയിരുപ്പ് അനുപാതം 50.37 ശതമാനത്തില്‍ നിന്നും 72.03 ശതമാനം ആയി മെച്ചപ്പെടുത്തി. കൊവിഡ് -19 പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായി ബാങ്കിന് 275.74 കോടി രൂപ നീക്കിയിരുപ്പുണ്ട്.

Top