തെന്നിന്ത്യന്‍ താരറാണി സാമന്ത കേരളത്തില്‍; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകളിലൂടെ യാത്ര തിരിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത. കേരളത്തില്‍ സാമന്ത എത്തിയ സന്തോഷത്തിലാണ് മലയാളി ആരാധകര്‍. യാത്രകളെ പ്രണയിക്കുന്നയാളാണ് സാമന്ത എന്ന് താരത്തിന്റെ ഇന്‍സറ്റഗ്രാം പോസ്റ്റുകളില്‍ നിന്നു മനസ്സിലാക്കാം. യാത്രപോയ നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

ഇപ്പോഴിതാ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയിലും മാരാരിക്കുളം ബീച്ചിലും എത്തിയിരിക്കുകയാണ് സാമന്ത. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും സൂര്യാസ്തമയത്തിന്റെ ഭംഗി നുകര്‍ന്ന് കടല്‍ത്തീരത്ത് ചെലവഴിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കേരളത്തിന്റെ മനംമയക്കും കാഴ്ചകളിലാണ് താരം.

കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കുള്ള അവധിക്കാല യാത്രയുടെ ചിത്രവും സ്‌കീയിങ് വിഡിയോയും സാമന്ത പങ്കുവച്ചിരിന്നു. വര്‍ഷംമുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന സ്വിസ് ആല്‍പ്സിന്റെ പ്രാന്തപ്രദേശത്തുള്ള ഈ ഗ്രാമം സ്‌കീയിങ് പോലുള്ള വിനോദങ്ങള്‍ക്കും അവധിക്കാല റിസോര്‍ട്ടുകള്‍ക്കും പ്രസിദ്ധമാണ്. ലോകപ്രശസ്ത സ്‌കീയിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ വെര്‍ബിയര്‍ ഗ്രാമത്തില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു പങ്കുവച്ചിരുന്നത്.

Top