ടാറ്റ സ്കൈയുടെ സൗത്ത് ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ താരം നയൻതാര

തെന്നിന്ത്യൻ താരം നയൻതാര ടാറ്റ സ്കൈയുടെ സൗത്ത് ബ്രാൻഡ് അംബാസഡറായി കരാറിൽ ഒപ്പുവെച്ചു.

ടാറ്റ സ്കൈയുടെ പുതിയ പരസ്യങ്ങൾ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രീകരിക്കുന്നത് .

നയൻ‌താര ടാറ്റ സ്കൈയുടെ ബ്രാൻഡ് അംബാസഡറായതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്നും, ഇതൊരു അംഗീകാരമാണെന്നും ടാറ്റ സ്കൈയുടെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ മലായ് ദീക്ഷിത് അറിയിച്ചു.

ഞാൻ ടാറ്റ സ്കൈയുടെ പരസ്യങ്ങളുടെ വലിയ ആരാധികയാണെന്നും , ഇതൊരു വലിയ അവസരമാണെന്നും നയൻ‌താര പറഞ്ഞു.

Top