പ്രശസ്ത തമിഴ് നടി നമിതാ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം നമിതാ ബിജെപിയില്‍ ചേര്‍ന്നു. ചെന്നൈയില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതാ ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം അംഗത്വമെടുക്കാന്‍ എത്തിയത്. 2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത അംഗത്വം എടുത്തിരുന്നു. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് താരം എ.ഐ.ഡി.എം.കെ.യില്‍ ചേര്‍ന്നത്.

നേരത്തെ തമിഴ് ചലച്ചിത്ര-ടെലിവിഷന്‍ താരമായ രാധാ രവി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജെ.പി നഡ്ഡയില്‍ നിന്നാണ് രാധാ രവി അംഗത്വം സ്വീകരിച്ചത്.

Top