മറ്റുള്ളവര്‍ക്ക് പ്രചോദനമായി തെന്നിന്ത്യന്‍ നടി ഹന്‍സിക

hansika

തെന്നിന്ത്യന്‍ നടി ഹന്‍സിക ഇപ്പോള്‍ അഭിനയത്തിലൂടെ മാത്രമല്ല പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുന്നത്.

ഇരുപത്തിയഞ്ച് കുട്ടികളെ ദത്തെടുത്തു കൊണ്ട് താരം മറ്റുള്ളവര്‍ക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.

വിവിധ പ്രായക്കാരായ ഇരുപത്തിയഞ്ച് കുട്ടികളെയാണ് തെന്നിന്ത്യയുടെ പ്രിയ താരം ദത്തെടുത്തിരിക്കുന്നത്.

hansika-adopteddddddddddddd

ഈ കുട്ടികള്‍ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും ഹന്‍സിക പറയുന്നു.

ഇവരുടെ വിദ്യാഭ്യാസം ആരോഗ്യം, മറ്റു കലാപരമായ കഴിവുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് താരം.

അടുത്ത തലമുറയ്ക്ക് വേണ്ടി എന്നെ കൊണ്ട് എന്ത് ചെയ്യാനാകും എന്ന ആലോചനയാണ് ഈ ദത്തെടുക്കലില്‍ കൊണ്ടുവന്നെത്തിച്ചതെന്നു പറഞ്ഞ ഹന്‍സിക കുട്ടികളെക്കുറിച്ചോ, അവരുടെ മാതാപിതാക്കളെക്കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുവാന്‍ തയ്യാറല്ല.

Top