South Carolina shootings: Three wounded at school, man dead at home

ടൗണ്‍വില്ലേ: അമേരിക്കയിലെ സൗത്ത് കരോളിനയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. ടൗണ്‍വില്ലേയിലെ എലമെന്ററി സ്‌കൂളില്‍ പ്രാദേശിക സമയം ഒരു മണിക്കായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണസമയത്ത് 286 വിദ്യാര്‍ഥികളാണു സ്‌കൂളില്‍ ഉണ്ടായിരുന്നത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു കിലോമീറ്ററിനപ്പുറത്തുനിന്നു ഒരു മൃതദേഹം കണ്ടെത്തിയതായി വിവരമുണ്ട്. ഇയാള്‍ക്കു വെടിവയ്പുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Top