South Asian Games: India lose 0-1 to Pakistan in hockey final

ഗോഹട്ടി : ദക്ഷിണേഷ്യന്‍ ഗെയിംസിലെ ഹോക്കി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റ ഇന്ത്യ വെള്ളിയിലൊതുങ്ങി. 35ാം മിനിറ്റില്‍ ഉവൈസുര്‍ റഹ്മാന്‍ നേടിയ ഗോളില്‍ 10നാണ് പാക്കിസ്ഥാന്‍ ജയിച്ചത്. പാക്കിസ്ഥാന്റെ ഹാട്രിക് സ്വര്‍ണമാണിത്.

ഒമ്പത് ഒളിമ്പ്യന്‍മാരടങ്ങിയ പാക് സംഘത്തിന് മുന്നില്‍ തുടക്കത്തില്‍ ആതിഥേയര്‍ ശരിക്കും വിറച്ചു. ഗുര്‍ബക്‌സ് സിങ്ങ് ഒഴികെ ഇന്ത്യന്‍ താരങ്ങളെല്ലാം പരിചയസമ്പത്ത് കുറഞ്ഞവരായിരുന്നു.

ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മുന്‍നിരതാരങ്ങളൊന്നും ടീമിലുണ്ടായിരുന്നില്ല. രണ്ടാം നിര ടീമിനെ ഇറക്കിയതിന് ഹോക്കി ഇന്ത്യ അധികൃതരെ കേന്ദ്രകായിക മന്ത്രാലയം വിമര്‍ശിച്ച ദിവസം തന്നെയാണ് ഇന്ത്യ ഫൈനലില്‍ തോറ്റത്.

Top