തെക്കന്‍ അമേരിക്കയിലെ പെറുവില്‍ ശക്തമായ ഭൂചലനം; തീവ്രത 6.2 രേഖപ്പെടുത്തി

Earthquake

പെറു: തെക്കന്‍ അമേരിക്കയിലെ പെറുവില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കേയ്‌ലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു വീട് പുര്‍ണമായും നശിക്കുകയും ചെയ്തു.

മന്‍കോറ നഗരത്തിന് പടിഞ്ഞാറുഭാഗത്ത് 18 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പെര്‍വിയന്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ റിപ്പോര്‍ട്ട് ചെയ്തു. പെറു ഭൂചലന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

ജനസാന്ദ്രത കുറവുള്ള പ്രദേശമായതിനാലാണ് അപകടം കുറഞ്ഞതെന്ന് നാഷണല്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റ്യുട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

2007ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 595 പേര്‍ മരണപ്പെടുകയുണ്ടായി.

Top