കള്ളപ്പണം വെളുപ്പിച്ചെന്നാരോപണം; അഴിമതി നിരീക്ഷണ സമിതിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന്…

കേപ്ടൗണ്‍:പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നടന്ന ധനസമാഹരണത്തില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസ. തനിക്കെതിരെ ആരോപണം ഉന്നയിച്ച അഴിമതി നിരീക്ഷണ സമിതിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും റാംഫോസ വ്യക്തമാക്കി.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രാചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായ സിറില്‍ റാംഫോസ വിവാദ വ്യവസായ സ്ഥാപനത്തില്‍ നിന്നും സംഭാവന സ്വീകരിച്ചെന്നും അത് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നെന്നുമാണ് ആരോപണം. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ റാംഫോസ ആരോപണം നിഷേധിച്ചിരുന്നു.

എന്നാല്‍ അഴിമതി നിരീക്ഷണ സമിതി അധ്യക്ഷന്‍ ബുസ്സി ഖ്വെബേന്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് റാംഫോസ അഴിമതി നടത്തിയെന്നും അത് മറച്ചുവെക്കാന്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും കുറ്റപ്പെടുത്തുന്നു. എന്നാല്‍ റാംഫോസ ആരോപണങ്ങള്‍ നിഷേധിച്ചു. രാജ്യത്തെ അഴിമതി സംബന്ധിച്ച നിരീക്ഷണ സമിതി തിരിച്ചെടുക്കാനാവാത്തവിധം മൗലികമായി തകര്‍ന്നെന്ന് സിറില്‍ റാംഫോസ ആരോപിച്ചു. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അമേരിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്.

Top