ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക; ഒരു റണ്‍സിന് ജയം

ഈസ്റ്റ് ലണ്ടന്‍: ഒന്നാം ട്വന്റി-20 യില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഒരു റണ്ണിനാണ് ടീം ജയം സ്വന്തമാക്കിയത്. ആറാം പന്തില്‍ ലെഗ് സൈഡിലേക്കടിച്ച ഡബിള്‍ ഓടാന്‍ ശ്രമിച്ച റാഷിദ് റണ്ണൗട്ടാവുകയും ഇതോടെ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.

ലുംഗി എന്‍ഗിഡി മികച്ച പ്രകടനമായിരുന്നു. മൂന്ന് വിക്കറ്റ് സ്വന്തമാക്കിയാണ് താരം മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 177 റണ്‍സും ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴിന് 176 റണ്‍സുമാണ് നേടിയത്.

ടെംബ ബാവുമ (43), ക്വിന്റണ്‍ ഡി കോക്ക് (31), റാസി വാന്‍ ഡര്‍ ഡുസ്സന്‍ (31) തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് ടീമിനെ മുന്നിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രം മതിയായിരുന്നു. ആദ്യ പന്തില്‍ ടോം കറന്‍ രണ്ട് റണ്‍സാണെടുത്തത്. അടുത്ത പന്തില്‍ കറന്‍ പുറത്താവുകയും ചെയ്തു.

Top