കൊറോണ; കളി ഉപേക്ഷിച്ചു, ഇനി ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്ക്

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്ക് മടങ്ങി എന്ന വാര്‍ത്തയാണ് വരുന്നത്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ കായികമത്സരങ്ങളും നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ധര്‍മശാലയിലെ ആദ്യ ഏകദിനം ഉപേക്ഷിച്ചത് മഴ കാരണമായിരുന്നു.

എന്നാല്‍ രണ്ടാം മത്സരത്തിന് ടീം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. കൊറോണ പടരുന്നതുകൊണ്ട് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ബിസിസിഐ തീരുമാനിച്ചത്. എന്നാല്‍ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ മോശമായതോടെ പരമ്പര ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്.

Top