നെല്‍സന്‍ മണ്ടേലയുടെ അഭിഭാഷക പ്രസില ജാന അന്തരിച്ചു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ അഭിഭാഷക പ്രസില ജാന (76) അന്തരിച്ചു. മണ്ടേലയ്ക്കു വേണ്ടി മനുഷ്യാവകാശ പോരാട്ടങ്ങളില്‍ ഹാജരായ അഭിഭാഷകയാണ് പ്രസില ജാന. മണ്ടേല ഉള്‍പ്പെടെയുള്ള നേതാക്കള്‍ വര്‍ണവിവേചന വിരുദ്ധ സമരകാലത്ത് റോബന്‍ ഐലന്‍ഡില്‍ തടവിലാക്കപ്പെട്ടിരുന്നു. ഈ നേതാക്കള്‍ക്കായി വാദിച്ചാണു പ്രസില പ്രശസ്തയായത്.

1943 ഡിസംബര്‍ മൂന്നിനാണ് നേറ്റാളിലെ ഇന്ത്യന്‍ കുടുംബത്തില്‍ പ്രസില ജനിച്ചത്. മുഴുവന്‍ പേര് ദേവകിറാണി പ്രസില ജാന. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെയാണ് ബോംബെയിലെത്തിയത്. സോഫിയ കോളജിലും പഠിച്ചിരുന്നു. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള പ്രസില ജാന പാര്‍ലമെന്റംഗമായിരുന്നു. കൂടാതെ സൗത്ത് ആഫ്രിക്കന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന്‌റെ ഡപ്യൂട്ടി ചെയര്‍പഴ്‌സനും ആയിരുന്നു.

Top