‘പ്രാണപ്രതിഷ്ഠ’ ദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് ആശംസകള്‍ നേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നല്‍കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
Looking forward to the opening of the Ram Mandir in Ayodhya. May it bring peace and enlightenment to one and all. 🙏 @MaheshIFS pic.twitter.com/P8TGT8tteX
— Keshav Maharaj (@keshavmaharaj16) January 21, 2024
‘നമസ്തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് മഹാരാജ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകള്‍ അറിയിച്ചത്.